അതിരൂക്ഷമായ ഓക്സിജൻ ക്ഷാമം മൂലം ഡൽഹി കടുത്ത ആശങ്കയിലാണ്. കോവിഡ് ബാധിച്ച് വെള്ളിയാഴ്ച്ച മാത്രം 343 പേരാണ് മരിച്ചതെന്ന് റിപോർട്ടുകൾ പറയുന്നു. 24,331 പുതിയ കോവിഡ് കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 32 ശതമാനമാണ് ഇവിടുത്തെ കോവിഡ് പോസിറ്റിവിറ്റി നിരക്ക്. 92,000 പേരാണ് നിലവിൽ കോവിഡ് ബാധിച്ച് രാജ്യ തലസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത്.
ഓക്സിജൻ ക്ഷാമം രൂക്ഷമായത് ഡൽഹിയെ കടുത്ത ആശങ്കയിൽ ആഴ്ത്തിയിരിക്കുകയാണ്. മിക്ക ആശുപത്രികളിലും ഐസിയു കിടക്കകൾ നിറഞ്ഞ അവസ്ഥയിലാണ്. ഓക്സിജൻ സ്റ്റോക്ക് അവസാനിക്കാറായതും ലഭ്യതക്കുറവും എല്ലാവരെയും ഭീതിയിൽ ആഴ്ത്തുകയാണ്.