എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ തിരഞ്ഞെടുപ്പിന് ശേഷം നടത്തുന്ന രീതിയിൽ നീട്ടി വെക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ അപേക്ഷയ്ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇതുവരെ അറിയിച്ചിട്ടില്ല. തീരുമാനം ഇന്നലെ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല.
അതേസമയം പരീക്ഷകൾ 17 ന് തുടങ്ങുമെന്ന രീതിയിൽ മുന്നൊരുക്കങ്ങളുമായി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് നീങ്ങുകയാണ്. ഇങ്ങനെയാണെങ്കിൽ പരീക്ഷ തുടങ്ങാൻ വെറും 6 ദിവസം മാത്രമാണുള്ളത്. ഈ അവസ്ഥയിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും വൻ ആശങ്കയിലാണ്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.