2019 ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് നാല് മണിക്ക് പ്രഖ്യാപിക്കും. 17 മലയാള ചിത്രങ്ങൾ അന്തിമ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആദ്യഘട്ടത്തില്‍ അഞ്ച് പ്രാദേശിക ജൂറികൾ സിനിമകള്‍ കണ്ട് വിലയിരുത്തിയതിന് ശേഷം തെരഞ്ഞെടുത്തവ അന്തിമഘട്ടത്തിലേക്ക് പുരസ്കാരത്തിനായി സമര്‍പ്പിക്കുകയായിരുന്നു.
മരയ്ക്കാര്‍- അറബിക്കടലിന്റെ സിംഹം, ജല്ലിക്കെട്ട്, മൂത്തോന്, കുമ്പളങ്ങി നെറ്റ്സ്, വൈറസ്, ഇഷ്ക്, സമീറ, വാസന്തി തുടങ്ങിയ ചിത്രങ്ങളാണ് വിവിധ വിഭാഗങ്ങളിലേക്ക് ദേശീയ അവാര്‍ഡിനായി പരിഗണിച്ചിരിക്കുന്നത്. കലാസംവിധാനം, സംവിധാനം, വസ്ത്രാലങ്കാരം തുടങ്ങിയ പുരസ്കാരങ്ങള്‍ക്കാണ് മരയ്ക്കാറിനെ പരിഗണിക്കുന്നത്. ഒത്ത സെരുപ്പ് സൈസ് 7 എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ്നടന്‍ പാര്ഥിപന് മികച്ച നടനായി മത്സരരംഗത്തുണ്ട്.