രാജ്യത്തെ യാത്രാ നടപടികളിൽ ഇളവുകളുള്ള 13 ഗ്രീൻ രാജ്യങ്ങളുടെ പട്ടിക അബുദാബി സാംസ്കാരിക ടൂറിസം വിഭാഗം പുറത്തിറക്കി. സൗദി അറേബ്യ, മൊറോക്കോ, ഖസാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ കൂടി പട്ടികയിൽ ഉൾപ്പെട്ടു. ഓരോ രാജ്യത്തെയും കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം രണ്ടാഴ്ചയിൽ ഊരിക്കലാണ് പട്ടികയിൽ മാറ്റം വരുത്തുന്നത്.
ഗ്രീൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് മുൻകൂട്ടി പിസിആർ പരിശോധന നടത്തേണ്ട. ഇവർ അബുദാബി അന്താരാഷ്ട്ര വിമാന താവളത്തിൽ പിസിആർ പരിശോധന നടത്തി ഫലം അറിയുന്നതുവരെ സ്വയം നിരീക്ഷണത്തിൽ കഴിയണം. ഫലം നെഗറ്റീവ് ആണെങ്കിൽ ക്വാറന്റീൻ ആവശ്യമില്ല, പോസിറ്റീവ് ആണെങ്കിൽ 10 ദിവസം ക്വാറന്റീനിൽ കഴിയണം.
ഓസ്‌ട്രേലിയ, ഭൂട്ടാൻ, ഭ്രൂണെ, ചൈന, ഗ്രീൻലാൻഡ്, സിംഗപ്പൂർ, ന്യൂസിലാൻഡ്, ഹോങ്കോങ്, മൗറീഷ്യസ്, ഐസ് ലാൻഡ് എന്നീ രാജ്യങ്ങൾ നേരത്തെ പട്ടികയിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യ ഗ്രീൻ രാജ്യങ്ങളുടെ പട്ടികയിൽ ഇല്ല.