വ്യക്തികളുടെ സമഗ്ര ആരോഗ്യ വിവരങ്ങൾ രക്തപരിശോധനയിലൂടെ അറിയാൻ സാധിക്കുന്ന ജനറ്റിക് ലാബ് അബുദാബിയിൽ പ്രവർത്തനമാരംഭിച്ചു. വരാനിരിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ മുൻകൂട്ടി അറിയാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത. ലാബ് മേഖലയിൽ തന്നെ ഏറ്റവും വലുതാണ് ജി42 ഹെൽത്ത് കെയറിന്റെ കീഴിലുള്ള ബയോജനിക്സ് ലാബ്.
10 ലക്ഷത്തോളം വരുന്ന മുഴുവൻ സ്വദേശികളുടെയും പൂർണ്ണ ജനിതക വിവര പട്ടിക ഈ സംവിധാനമുപയോഗിച്ച് തയ്യാറാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ മന്ത്രാലയം.