ലണ്ടന്‍: കൊവിഡ് പ്രതിരോധത്തിനായി ഓക്‌സ്ഫഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി യു.കെ. ഓക്‌സ്ഫഡ് സര്‍വ്വകലാശാലയും ആസ്ട്ര സെനക്കയും സംയുക്തമായി നിര്‍മ്മിച്ച വാക്‌സിനാണിത്. രാജ്യത്ത് കൊറോണയുടെ രണ്ടാംവരവ് കടുത്ത പ്രതിസന്ധി തീര്‍ക്കുന്നതിന് ഇടയിലാണ് സര്‍ക്കാര്‍ തീരുമാനം. ഇന്ത്യയില്‍ ഓക്‌സ്ഫഡ് വാക്‌സിന്‍ ഉപയോഗത്തിന് അനുമതി നല്‍കുന്ന കാര്യത്തില്‍ അന്തിമതീരുമാനത്തിനായി കാത്തിരിക്കുകയാണ് അധികൃതര്‍.