സൗദിയില്‍ നമ്പര്‍ പ്ലേറ്റ് നിരീക്ഷിക്കാന്‍ പുതിയ സംവിധാനം: പിഴ 3,000 മുതല്‍ 6,000 റിയാല്‍വരെ

റിയാദ്: സൗദിയില്‍ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് നിരീക്ഷിക്കുന്നതിനുള്ള ഓട്ടോമാറ്റിക് സംവിധാനം പ്രവര്‍ത്തനമാരംഭിച്ചു. നമ്പര്‍ പ്ലേറ്റിലെ വിവരങ്ങള്‍ മറച്ചുപിടിക്കുക, മായ്ച്ചുകളയുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.

തിങ്കളാഴ്ച രാവിലെ മുതല്‍ പുതിയ സംവിധാനം പ്രവര്‍ത്തനമാരംഭിച്ചു. മക്ക, മദീന, അസീര്‍, വടക്കന്‍ അതിര്‍ത്തി മേഖല, അല്‍ഖുറയാത്ത് എന്നിവിടങ്ങളിലാണ് പുതിയ സംവിധാനം സ്ഥാപിച്ചിട്ടുള്ളത്. ഈ സംവിധാനത്തിലൂടെ പിടിക്കപ്പെടുന്നവര്‍ 3,000 റിയാല്‍ മുതല്‍ 6,000 റിയാല്‍വരെ പിഴയായി അടയ്‌ക്കേണ്ടിവരും.