സ്വര്ണക്കള്ളക്കടത്തു കേസിൽ നിർണായക വഴിത്തിരിവുകൾ സംഭവിച്ചു കൊണ്ടിരിക്കുമ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രി ഈ സംസ്ഥാനത്തെ അപമാനിച്ച ആളുകൾക്കുവേണ്ടി കുടപിടിക്കുകയാണെന്നും, രാജ്യദ്രോഹകുറ്റം ചെയ്ത ആളുകളെ സംരക്ഷിക്കുക ആണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.
സാമ്പത്തിക കുറ്റവാളികൾ ആയി പ്രഖ്യാപിക്കാൻ പോകുന്ന, രാജ്യദ്രോഹകുറ്റം നടത്തിയ ഈ കള്ളക്കടത്തുകാരെ ഉത്തരവാദിത്വം എന്തിനാണ് മുഖ്യമന്ത്രി ഏറ്റെടുക്കുന്നത് എന്നാണ് ചെന്നിത്തല ചോദിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പിൾ സെക്രട്ടറി ആയ ശിവശങ്കറിനു കള്ളക്കടത്തുപ്രതികളുമായി അടുത്ത ബന്ധമുണ്ടെന്നു അറിഞ്ഞിട്ടും പ്രതികളെയും,ശിവശങ്കറിനെയും വെള്ളപൂശി രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും , എല്ലാ ദിവസവും വൈകുന്നേരങ്ങളിലെ പത്രസമ്മേളനത്തിൽ പ്രതിപക്ഷത്തെയും,മാധ്യമങ്ങളെ യും, പൊതു ജനങ്ങളെയും മുഖ്യമന്ത്രി കളിയാക്കുക ആണെന്നും രമേശ് ചെന്നിത്തല കുറ്റപെടുത്തി.
NIA അന്യോഷിക്കുന്ന ഒരു കേസിൽ ചീഫ് സെക്രട്ടറിയുടെ അധികാരമെന്താണെന്നും മുഖ്യ മന്ത്രിയുടെ ഓഫീസ് വരെ സംശയത്തിൻറെ നിഴലിൽ നിൽക്കുന്ന ഈ സാഹചര്യത്തിൽ NIA-യോ കസ്റ്റംസോ ഒരു വിവരവും ചീഫ് സെക്രട്ടറിക്കു കൈമാറുകയില്ലെന്നു സാമാന്യബോധമുള്ള ആർക്കും അത് വിശ്വസിക്കാൻ കഴിയുകയില്ലെന്നും, ഇത്രയും വലിയ ഗുരുതരമായ രാജ്യവിരുദ്ധപ്രവർത്തനം നടത്തിയ കള്ളക്കടത്തിനു നേതൃത്വം കൊടുക്കുന്ന കുറ്റവാളികളെ സംരക്ഷിക്കുന്ന ഒരു മന്ത്രി ഇതിനുമുൻപ് കേരളത്തിൽ ഉണ്ടായിട്ടില്ലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
https://newsinitiative.withgoogle.com/journalism-emergencyrelief-fund