ഇന്ത്യയിൽ രോഗബാധ തീവ്രമായ ചില പ്രദേശങ്ങളുണ്ട്. രോഗികളുടെ എണ്ണവും രോഗവ്യാപനവും കണക്കിലെടുത്ത് തീവ്രരോഗബാധയുള്ള പത്ത് ജില്ലകളുടെ ലിസ്റ്റ് സർക്കാർ തയ്യാറാക്കിയിട്ടുണ്ട്. അത്തരം സംസ്ഥാനങ്ങളിലെ റെഡ് സോൺ ജില്ലകളിൽ നിന്ന് വരുന്നവർ ഒരാഴ്ച നിർബന്ധമായും സർക്കാർ ഒരുക്കുന്ന ക്വാറന്റൈനിൽ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
റെഡ് സോൺ ഒഴിച്ച് മറ്റ് സോണുകളിൽ നിന്നും വരുന്നവർക്ക് അതിർത്തിയിലെ പരിശോധനയിൽ രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ വീട്ടിൽ ഒരുക്കിയിരിക്കുന്ന ക്വാറന്റൈനിലേക്ക് പോകാവുന്നതാനെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.