ലോക്ക് ഡൗൺ കാലത്തെ സോഷ്യൽ ഡിസ്റ്റൻസിങ്ങ് : സാധങ്ങൾ വാങ്ങാൻ PiQup ആപ്പ്

കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ രാജ്യം ലോക്ക് ഡൗണിൽ കഴിയുകയാണ്. കേരള സർക്കാരിന്റെ ബ്രേക്ക് ദി ചെയിൻ പ്രവർത്തനങ്ങൾക്ക് സഹായവുമായി ടെക്നോപാർക്ക് കമ്പനിയായ QBurst,  PiQup ആപ്പ് ലഭ്യമാക്കിയിട്ടുണ്ട്. ആപ്ലിക്കേഷൻ സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

സാമൂഹിക അകലം പാലിക്കുക എന്നതാണ് കോവിഡിനെ ചെറുക്കാനുള്ള ഫലപ്രദമായ മാർഗ്ഗം. ഈ സാഹചര്യത്തിൽ അവശ്യ സാധനങ്ങൾ വാങ്ങുന്നതിന് കടകളിൽ ഉണ്ടായേക്കാവുന്ന തിരക്ക്  നിയന്ത്രിക്കാൻ PiQup ആപ്പിന് സാധിക്കും. മൊബൈൽ നമ്പർ വേരിഫിക്കേഷനിലൂടെ ആവശ്യക്കാർക്കും കടയുടമകൾക്കും PiQup ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. ആപ്ലിക്കേഷൻ വഴി അടുത്തുള്ള കടകളിൽ നിന്ന് അവശ്യ  സാധനങ്ങൾ ഓർഡർ ചെയ്യാം. ഓർഡറിനോടുള്ള കടയുടമയുടെ പ്രതികരണവും ആപ്ലിക്കേഷൻ വഴിയായിരിക്കും ലഭ്യമാകുക. സാധനങ്ങളുടെ വില വിവരങ്ങളും പിക്കപ്പ് ചെയ്യേണ്ട സമയവും അടങ്ങിയ ബിൽ കസ്റ്റമറുടെ മൊബൈലിൽ ലഭിക്കും. പൊതുനിരത്തിൽ ഇറങ്ങാൻ പോലീസിനെ ബോധ്യപ്പെടുത്തുന്നതിന് ഈ രേഖകൾ സഹായിക്കും.

ഇങ്ങനെ ഓർഡർ ഷെഡ്യൂളിംഗ് വഴി അകലം പാലിക്കാനും തിരക്ക് നിയന്ത്രിക്കാനും PiQup ആപ്പ് നിങ്ങളെ സഹായിക്കും. സാധനങ്ങൾ കടയിൽ നിന്ന് നേരിട്ട് വാങ്ങാനും, ഹോം ഡെലിവറി സൗകര്യം ഉള്ള കടകൾ ആണെങ്കിൽ സാധനങ്ങൾ വീട്ടിൽ എത്തിക്കാനും സൗകര്യം ഉണ്ട്.

App Download Link: https://play.google.com/store/apps/details?id=com.qburst.piqup