കൊച്ചി: സിനിമ പഠിച്ച് കൊറോണയെ ചെറുക്കാം. 300 രൂപ വീതം ലഭിക്കുന്ന ഫീസ് മുഴുവന്‍ വീണ്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറും. നൂറു പേര്‍ സിനിമ പഠിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് ലഭിച്ചത് 32,100 രൂപ.
ബുധനാഴ്ച നടക്കുന്ന അടുത്ത ഓണ്‍ലൈന്‍ സെഷനില്‍ ടേക്ക്ഓഫ് സംവിധായകന്‍ മഹേഷ് നാരായണനും സിനിമാട്ടോഗ്രാഫര്‍ സാനു ജോണ്‍ വര്‍ഗീസും ക്ലാസെടുക്കുന്നു.
ലോക്ഡൗണ്‍ ദിനങ്ങള്‍ ക്രിയാത്മമാക്കുന്നതിന്റെ ഭാഗമായി 1983-യുടെ നിര്‍മാതാവും ക്വീന്‍-ന്റെ സഹനിര്‍മാതാവുമായ ടി ആര്‍ ഷംസുദീന്‍ പ്രൊമോട്ടറായ ഡ്രീംകാച്ചര്‍ കഴിഞ്ഞയാഴ്ച സംഘടിപ്പിച്ച ഓണ്‍ലൈന്‍ സിനിമാ പഠന സെഷനില്‍ പങ്കെടുത്തവരില്‍ നിന്ന് ഫീസായി ലഭിച്ച മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് കൈമാറി. വിഷുദിനത്തില്‍ ഉച്ചയ്ക്ക് മുന്നൂ മണിക്ക് തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ്, സംവിധായകന്‍ മനു അശോകന്‍ എന്നിവര്‍ നയിച്ച ക്ലാസുകളില്‍ 103 പേരാണ് പങ്കെടുത്തത്. ഇവര്‍ക്കു പുറമെ ടീമഗംങ്ങളായ 4 പേരും ഫീസായ 300 രൂപ വീതം നല്‍കിയതുള്‍പ്പെടെയാണ് 32,100 രൂപ ദുരിതാശ്വാസനിധിയിലേയ്ക്ക് കൈമാറിയത്.
വരുന്ന ബുധനാഴ്ച (ഏപ്രില്‍ 22) നടക്കുന്ന അടുത്ത സെഷനില്‍ ടേക് ഓഫ്, നിര്‍മാണം പുരോഗമിക്കുന്ന മാലിക് എന്നിവയുടെ സംവിധായകനും പ്രശസ്ത എഡിറ്ററുമായ മഹേഷ് നാരായണന്‍ എന്നിവര്‍ സംവിധാനം, എഡിറ്റിംഗ്, സിനിമാട്ടൊഗ്രഫി എ്ന്നീ വിഷയങ്ങളില്‍ ക്ലാസെടുക്കുകയും പങ്കെടുക്കുന്നവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്യും. ഉച്ചയ്ക്ക് 3 മണിക്കാണ് 90 മിനിറ്റ് ദൈര്‍ഘ്യമുള്ള പരിപാടി ആരംഭിക്കുക.
പങ്കെടുക്കുന്നവരില്‍ നിന്ന് ഫീസിനത്തില്‍ 300 രൂപ വീതം ഈടാക്കുന്നതിലൂടെ ലഭിക്കുന്ന തുക മുഴുവനും പിറ്റേന്നു തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് നല്‍കുമെന്ന് ഡ്രീംകാച്ചറിന്റെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക മാത്രമായിരിക്കും പ്രവേശനം ലഭിക്കുക. വിവരങ്ങള്‍ക്ക് 80865 38111 എന്ന നമ്പറിൽ ബന്ധപ്പെടുക.