സംസ്ഥാനത്ത് പുതുതായി 7 സ്ഥലങ്ങളെക്കൂടി ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇടുക്കി ജില്ലയിലെ കരുണാപുരം, മൂന്നാര്‍, ഇടവെട്ടി, കോട്ടയം ജില്ലയിലെ മേലുകാവ്, ചങ്ങനാശേരി മുന്‍സിപ്പാലിറ്റി, മലപ്പുറം ജില്ലയിലെ കാലടി, പാലക്കാട് ജില്ലയിലെ ആലത്തൂര്‍ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 100 ആയി.
പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് ശീലമാക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായി മാസ്ക് ഉപയോഗം വരുമെന്നും സ്കൂളുകളിലും യാത്രാ വേളകളിലും പൊതു മാര്‍ക്കറ്റുകളിലും കൂടുതല്‍ ആളുകള്‍ കൂടുന്നിടത്തും മാസ്ക് തുടര്‍ന്നും നിര്‍ബന്ധമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.