കോവിഡ് 19 വൈറസ് ബാധ കേരളത്തിലും റിപ്പോർട്ട് ചെയ്തിരിക്കുന്ന സാഹചര്യത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലമാക്കുന്നതിന് സർക്കാർ-ആരോഗ്യസംവിധാനങ്ങൾക്കൊപ്പം ചേർന്നു പ്രവർത്തിക്കാൻ തയ്യാറായി നിൽക്കുന്നവർക്ക് സർക്കാരിന്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന സന്നദ്ധ സംഘടനയിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.
https://sannadham.kerala.gov.in/ എന്ന വെബ്സൈറ്റ് വഴിയോ +91 9400198198 എന്ന നമ്പറിൽ മിസ് കാൾ ചെയ്തോ ഈ സംഘടനയിൽ എത്രയും പെട്ടന്ന് രജിസ്റ്റർ ചെയ്യാവുന്നതാണ്. ആവശ്യമായ ട്രൈനിങ്ങിനും തയ്യാറെടുപ്പുകൾക്കും ശേഷം മാത്രമായിരിക്കും പ്രവർത്തനങ്ങളിൽ നിങ്ങളെ പങ്കാളികളാക്കുകയുള്ളു.