വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കുള്ള നിർദേശങ്ങൾ

  • വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവർ മറ്റു കുടുംബാംഗങ്ങളുമായുള്ള        സമ്പർക്കം ഒഴിവാക്കുക
  • സ്വമേധയാ ആശുപത്രിയിൽ പോകാൻ ശ്രമിക്കരുത്. കൺട്രോൾ റൂമുമായി            ബന്ധപ്പെട്ട് അവർ നിയോഗിക്കുന്ന വാഹനങ്ങളിൽ ആശുപത്രിയിലെത്തണം.
  • രോഗിയെ പരിചരിക്കുന്നവർ മാസ്ക്, കൈയുറ തുടങ്ങിയ സുരക്ഷാമാർഗങ്ങൾ സ്വീകരിക്കണം
  • രോഗിയെ പരിചരിക്കുന്നതിന് മുൻപും ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം
  • രോഗിയുടെ ശരീര സ്രവങ്ങളുമായി സമ്പർക്കം ഉണ്ടാകാതെ നോക്കണം
  • മാസ്കും കൈയുറകളും ഒരു തവണയിൽ കൂടുതൽ ഉപയോഗിക്കരുത്. ഉപയോഗിച്ച മാസ്കും കൈയുറകളും നിർമ്മാർജനം ചെയ്യുക
  • തുറസായ സ്ഥലങ്ങളിൽ മാസ്കും കൈയുറയും നിക്ഷേപിക്കാതിരിക്കുക. ഇത് വൈറസ് വ്യാപിക്കുന്നതിന് കാരണമാകും
  • രോഗിയുടെ വസ്ത്രങ്ങൾ ബ്ലീച്ചിങ് ലായനിയിൽ കഴുകി വൃത്തിയാക്കി വെയിലത്ത് ഉണക്കുക. രോഗി ഉപയോഗിച്ച കട്ടിലും മറ്റ് ഉപകരണങ്ങളും ബ്ലീച്ചിങ് ലായനി ഉപയോഗിച്ച് കഴുകുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക
  • സന്ദർശകരെ പൂർണമായും ഒഴിവാക്കുക

സംശയമുള്ളവര്‍ ദിശ 1056, 0471 255 2056 എന്ന നമ്പരില്‍ വിളിക്കേണ്ടതാണ്. കണ്‍ട്രോള്‍ റൂമിന് പുറമേ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ സജ്ജമാക്കിയിട്ടുണ്ട്. 0471 2309250, 2309251, 2309252 എന്നിവയാണ് കോള്‍ സെന്ററിന്‍റെ നമ്പറുകള്‍.