കേരളത്തിൽ കോവിഡ് 19 ബാധിച്ച 6 പേർക്ക് പുറമെ 13 പേർക്ക് കോടി രോഗ ലക്ഷണം കണ്ടെത്തി. ഇവർ ഇപ്പോൾ നിരീക്ഷണത്തിലാണ്. പത്തനംതിട്ടയിൽ അഞ്ചും കൊല്ലത്ത് അഞ്ചും കോട്ടയത്ത് മൂന്നും പേരാണ് ഐസൊലേഷനിൽ കഴിയുന്നത്.
കോവിഡ് ബാധിച്ചവരുമായി ഇടപഴകിയ 150 പേരെ തിരിച്ചറിഞ്ഞു. ഇതിൽ 58 പേർ വളരെ അടുത്ത് ഇടപെഴകിയവരാണ്. കൂടുതൽ പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും രോഗ ബാധിതരുമായി ഇടപഴകിയവർ തുറന്നു പറഞ്ഞു പരിശോധനയ്ക്ക് വിധേയരാവണമെന്നും ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചർ അറിയിച്ചു.
ഇറ്റലിയിൽ നിന്നെത്തിയവരുമായി ഇടപഴകിയ 11 പേർ തൃശൂർ ജില്ലയിൽ നിരീക്ഷണത്തിലാണ്. രോഗ ബാധിതരും ഗോഗികളുമായി അടുത്തിടപഴകിയവരും താമസിച്ച പ്രദേശങ്ങളിലെ കല്യാണം ഉൾപ്പെടെയുള്ള ചടങ്ങുകൾ മാറ്റിവെയ്ക്കണമെന്ന് നിർദേശമുണ്ട്. ഒഴിവാക്കാൻ പറ്റാത്ത ചടങ്ങുകൾ മതപരമായ ചെറിയ രീതിയിൽ നടത്താമെന്നും അറിയിച്ചിട്ടുണ്ട്.