രാജ്യത്ത് നിലവിൽ 143 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. പ്രതിരോധ നടപടികൾ ഊർജിതമായി തന്നെ തുടരുകയാണെന്ന് സർക്കാർ അറിയിച്ചു. ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്നും സർക്കാർ ഓർമിപ്പിച്ചു. പനിയോ ചുമയോ ജലദോഷമോ പോലുള്ള അസുഖമുള്ളവർ ഉടൻ തന്നെ ചികിത്സയ്ക്ക് വിധേയരാകണം.
ബ്രിട്ടൻ, സ്വിറ്റ്‌സർലൻഡ്, തുർക്കി, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കായിരുന്നു ആദ്യം യാത്ര വിലക്ക് ഏർപ്പെടുത്തിയിരുന്നത്. എന്നാൽ അതിന് പിന്നാലെ ഫിലിപ്പീൻസ്, മലേഷ്യ, അഫ്‌ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കൂടി യാത്ര വിലക്ക് ഏർപ്പെടുത്തി. മുൻകരുതലിന്റെ ഭാഗമായി പല സംസ്ഥാനങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു.