മുറിവൈദ്യൻ മെഡിക്കൽ സ്റ്റോറുകൾക്കെതിരെ കർശന നടപടി

ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്ന് നൽകുന്ന മെഡിക്കൽ സ്റ്റോറുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ആരോഗ്യ മന്ത്രി നിർദേശം നൽകി. ഡ്രഗ്സ് കൺട്രോളർക്കാണ് നടപടി സ്വീകരിക്കാനുള്ള നിർദേശം കെ.കെ.ശൈലജ ടീച്ചർ നൽകിയത്. കൊറോണ വൈറസ് ബാധയെ തുടർന്ന് ആരോഗ്യ രംഗത്ത് സംജാതമായിട്ടുള്ള പ്രതിസന്ധി ഘട്ടത്തിൽ ചില മെഡിക്കൽ സ്റ്റോറുകൾ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ പനി, ചുമ, ജലദോഷം, തൊണ്ട വേദന എന്നീ രോഗങ്ങൾക്ക് മരുന്നുകൾ നൽകുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടി.

ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ രോഗികൾക്ക് മെഡിക്കൽ സ്റ്റോറുകൾ മരുന്ന് നൽകുന്നത് വർഷങ്ങളായി കാണപ്പെടുന്ന ഒരു സംഭവമാണ്. അസുഖങ്ങൾ വന്നാൽ ഹോസ്പിറ്റലുകളിൽ പോകാതെ മെഡിക്കൽ ഷോപ്പുകളിൽ പോയി അസുഖം പറഞ്ഞ് മരുന്ന് വാങ്ങുന്ന ഒരു സ്വഭാവം മുതിർന്നവരിലാണ് കൂടുതലായും കാണപ്പെടുന്നത്. ഇവരോട് ഇതിനെപ്പറ്റി ചോദിച്ചാൽ ലഭിക്കുന്ന മറുപടി ഇങ്ങനെയാണ് ‘ ഡോക്ടറെ കണ്ടാലും മരുന്ന് വാങ്ങാൻ മെഡിക്കൽ ഷോപ്പിൽ തന്നെ പോകണ്ടേ? പിന്നെ മെഡിക്കൽ ഷോപ്പിൽ ഉള്ളവർക്ക് മരുന്നുകളെ പറ്റി ഒക്കെ നന്നായി അറിയാം, അവർ തരുന്ന മരുന്ന് കഴിച്ചാൽ എന്റെ രോഗം മാറാറുണ്ട്.’ മുറി വൈദ്യന്മാരിൽ നിന്ന് ചികിത്സ നേടുന്നത് അത്യാപത്ത് വിളിച്ചു വരുത്തും.

പനി, ചുമ തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉള്ളവർ മുറി വൈദ്യന്മാരെ സമീപിച്ച് വ്യാജ പരീക്ഷണങ്ങൾക്ക് വിധേയരാകാതെ ശരിയായ ചികിത്സാ മാർഗങ്ങൾ സ്വീകരിക്കേണ്ടത് അനിവാര്യമാണ്.

LEAVE A REPLY