പാലക്കാട് വാഹനപരിശോധനയ്ക്കിടെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വാഹനമിടിച്ച് മരിച്ചു

പാലക്കാട് വാഹനപരിശോധനയ്ക്കിടെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കുറ്റിപ്പുറം സ്വദേശി അസർ ആണ് വാഹനം ഇടിച്ച് മരിച്ചത്. ടിപ്പർ ലോറി ഇടിച്ചായിരുന്നു മരണം സംഭവിച്ചത്. തമിഴ്നാട്ടിൽ നിന്ന് കരിങ്കല്ല് കയറ്റി വരുകയായിരുന്നു ലോറി. പരിശോധനയ്ക്ക് നിൽക്കുകയായിരുന്ന മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരെ കണ്ടതോടെ ലോറി നിർത്താതെ കടന്നു കളഞ്ഞു. തുടർന്ന് ലോറിയെ പിന്തുടർന്നപ്പോഴായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ അസറിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തിന് പിന്നാലെ ലോറി ഡ്രൈവർ ലോറി ഉപേക്ഷിച്ച് രക്ഷപ്പെട്ടു.