ആദ്യദിന ഷോ കഴിഞ്ഞപ്പോൾ വരനെ ആവശ്യമുണ്ട് ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സുരേഷ് ഗോപിയുടെ തിരിച്ചു വരവാണ് പ്രേക്ഷകരെ ഈ ചിത്രത്തിലേക്ക് ഏറ്റവും കൂടുതൽ ആകർഷിക്കുന്നത്. ദുൽഖർ, സുരേഷ് ഗോപി, കല്യാണി പ്രിയദർശൻ, ശോഭന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അനൂപ് സത്യൻ ഒരുക്കിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രം നല്ലൊരു കുടുംബ ചിത്രമാണ്.
ദുൽഖർ സൽമാന്റെ പ്രൊഡക്ഷൻ കമ്പനിയായ വേഫെയ്‌റർ ഫിലിംസ് നിർമിച്ച ചിത്രത്തിൽ നീണ്ട ഇടവേളയ്ക്കു ശേഷം സുരേഷ് ഗോപി ശോഭന ജോഡികൾ വീണ്ടും ഒന്നിക്കുന്നു. സൗബിൻ ഷാഹിറും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നു. ലാലു അലക്സ്, കെപിഎസി ലളിത, ഉര്‍വ്വശി, സംവിധായകരായ മേജര്‍ രവി, ലാല്‍ ജോസ്, ജോണി ആന്റണി,സന്ദീപ് രാജ്, വഫാ ഖദീജ, ദിവ്യ മേനോന്‍ അഹമ്മദ്, മീര കൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.