മിനിമം ചാർജ് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകള്‍ ചൊവ്വാഴ്ച മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല ബസ് പണിമുടക്ക് പിന്‍വലിച്ചു.
ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനുമായി സ്വകാര്യ ബസ് ഉടമകള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായത് . മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമകള്‍ മന്ത്രിയോട് ആവശ്യപ്പെട്ടത് . ആവശ്യങ്ങള്‍ ചർച്ചയ്ക്കുശേഷം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കിയതായും അസോസിയേഷൻ പറഞ്ഞു . തീരുമാനങ്ങള്‍
പ്രാവര്‍ത്തികമായില്ലെങ്കില്‍ ഇ മാസം 21 മുതല്‍ സമരം ആരംഭിക്കുമെന്ന് ബസ്സ് അസോസിയേഷൻ പറഞ്ഞു.