കഴിച്ച ഭക്ഷണത്തിന്റെ തുക കേരള സർക്കാരിന് തിരിച്ചു നൽകി ഡോക്ടർ സോഹൻ റോയ്

ജനുവരിയിൽ നിയമസഭാ മന്ദിരത്തിൽ വെച്ച് നടന്ന ലോക കേരള സഭയുടെ രണ്ടാം സമ്മേളനത്തിൽ ഭക്ഷണത്തിനു മാത്രം ചിലവായത് 59,82,600 രൂപ. രണ്ടാം ലോക കേരള സഭയിൽ ചിലവാക്കിയ തുക വിവാദമായതിനു പിന്നാലെയാണ് താൻ കഴിച്ച ഭക്ഷണത്തിന്റെ തുക  കേരള സർക്കാരിന് തിരിച്ചുനൽകി  ഡോ. സോഹൻ റോയ് രംഗത്തുവന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് സോഹൻ റോയ് പണം നൽകിയത്.