കൊറോണ: ജാഗ്രത തുടരുകയാണെന്ന് കെ.കെ.ശൈലജ ടീച്ചർ

    തിരുവനന്തപുരം:നോവൽ കൊറോണ പോസിറ്റീവ് കേസുകളൊന്നും പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും ജാഗ്രത തുടരുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 2528   പേർ നിരീക്ഷണത്തിലാണ്. 93 പേർ ആശുപത്രികളിലും 2435 പേർ വീടുകളിലുമായാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 223 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 193 സാമ്പിളുകളുടെ റിപ്പോർട്ട് നെഗറ്റിവ് ആണ്. പോസിറ്റീവ് ആയ 3 പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. രോഗബാധിത പ്രദേശങ്ങളിൽ നിന്ന് കേരളത്തിൽ എത്തിയവരിൽ മലപ്പുറം ജില്ലയിലാണ് കൂടുതൽ പേർ നിരീക്ഷണത്തിലുള്ളത്.