മലപ്പുറം: പൗരത്വ ഭേതഗതിക്ക് എതിരായുള്ള സമരത്തിലെ സ്ത്രീ പങ്കാളിത്തത്തെ വിമര്‍ശിച്ച് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍. സ്ത്രീകള്‍ പുരുഷന്മാരെപ്പോലെ തെരുവിലിറങ്ങാനോ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കാനോ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ലൗ ജിഹാദുണ്ടെന്ന സീറോ മലബാറിന്റെ ആരോപണവും അദ്ദേഹം തള്ളി. ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ പലതും കൊണ്ടുവരും. ആരും അതില്‍ വീഴരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.