അലന്‍ ഷുഹൈബ് താഹ ഫസല്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ നടപടിയാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. പൊലീസിന്റെ ഈ നടപടിയ്‌ക്കെതിരെ നാടെങ്ങും പ്രതിഷേധ സ്വരങ്ങള്‍ ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങാന്‍ ഒരുങ്ങുകയാണ് പൊലീസ്. എന്നാല്‍ പിണറായി സര്‍ക്കാരിന്റെ കാലത്ത് പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തുന്നത് ഇത് ആദ്യമായല്ല. 53 കേസുകളാണ് പിണറായി സര്‍ക്കാരിന്റെ കാലത്ത് ചുമത്തിയിരിക്കുന്നത്. ഇതില്‍ എറണാകുളം റൂറല്‍, പാലക്കാട്, കോഴിക്കോട് എന്നിവിങ്ങളിലാണ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
എന്നാല്‍ കഴിഞ്ഞ യുഡിഎഫ് കാലത്ത് അതായത് 2011 മേയ് മുതല്‍ 2016 മേയ് വരെയുള്ള കാലത്ത് 165 യുഎപിഎ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ ചില കേസുകളില്‍ യുഎപിഎ പിണറായി സര്‍ക്കാര്‍ നീക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ അലന്റേയും താഹയുടേയും നേരെയുള്ള കേസ് ഒഴിവാക്കണമെന്ന് ആവശ്യമുയരുമ്പോഴും ഇല്ലായെന്ന മട്ടാണ് സര്‍ക്കാരിന്. ഇരുവര്‍ക്കുമെതിരെയുള്ള തെളിവുകള്‍ ശക്തമാണെന്നും പൊലീസ് സാക്ഷ്യപ്പെടുത്തുന്നു.
ഇപ്പോള്‍ പൊലീസ് ഡിജിറ്റല്‍ തെളിവുകള്‍ക്ക് പിന്നാലെയാണ് നീങ്ങുന്നത്. പിടിച്ചെടുത്ത ഫോണ്‍, ലാപ്‌ടോപ്, പെന്‍ഡ്രൈവ് എന്നിവയില്‍നിന്ന് ‘ഡിജിറ്റല്‍’ തെളിവുകള്‍ ശേഖരിച്ച ശേഷമാണ് ഇനി കോടതിയെ സമീപിക്കുക. അതേസമയം തെളിവുകള്‍ ശക്തമാണെന്ന് മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയെന്നാണ് പൊലീസിന്റെ അവകാശവാദം.
ഇരുവരും യാത്രകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ലെന്നും ഇത് ട്രാക്ക് ചെയ്യാതിരിക്കാനുള്ള മുന്‍കരുതലാകാമെന്നും പൊലീസ് പറയുന്നുമുണ്ട്. എന്നാല്‍ വീട്ടില്‍നിന്നു കണ്ടെടുത്തതായി പറയുന്ന മാവോയിസ്റ്റ് പ്രവര്‍ത്തന രൂപരേഖയാണ് താഹയ്‌ക്കെരായ പ്രധാനതെളിവ്. അതേസമയം തീവ്രസംഘടനകളുടെ യോഗങ്ങളില്‍ അലന്‍ മുന്‍പ് പങ്കെടുത്തതിന്റെ ചിത്രങ്ങളും പൊലീസ് പുറത്തു വിട്ടിട്ടുണ്ട്.