മിനിമല്‍ മെയ്ക്കപ്പില്‍ ബോള്‍ഡായി ശ്രിന്ദ; ചിത്രങ്ങള്‍ വൈറല്‍

വ്യത്യസ്തതകള്‍ കൊണ്ട് വിസ്മയം തീര്‍ക്കുന്നവരാണ് താരങ്ങള്‍. അതില്‍ പലരുടേയും ഫോട്ടോഷൂട്ടുകള്‍ പലപ്പോഴും വൈറലാകാറുമുണ്ട്. അത്തരത്തില്‍ ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. നടി ശ്രിന്ദ അര്‍ഹാന്റെ ഫോട്ടോകളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

മിനിമല്‍ മെയ്ക്കപ്പില്‍ സാരി ലുക്കിലുള്ള ശ്രിന്ദയുടെ ബോള്‍ഡ് ചിത്രങ്ങള്‍ ആരാധകര്‍ സ്വീകരിച്ചു കഴിഞ്ഞു. മികച്ച പ്രതികരണമാണ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്.

മലയാളത്തിന്റെ രാധിക ആപ്‌തെ എന്നെല്ലാമാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. യുവ സംവിധായകന്‍ സിജു എസ്.ബാവയുമായുള്ള വിവാഹശേഷം അഭിനയത്തില്‍ താല്‍ക്കാലികമായ ഇടവേള എടുത്തിരിക്കുകയാണ് താരം.