അയോധ്യയില്‍ ശ്രീരാമ മിത്ത് ആസ്പദമാക്കിയുള്ള ഡിജിറ്റല്‍ മ്യൂസിയം വരുന്നു

ലക്‌നോ: ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ ശ്രീരാമ മിത്ത് ആസ്പദമാക്കിയുള്ള ഡിജിറ്റല്‍ മ്യൂസിയം നിര്‍മിക്കാന്‍ മന്ത്രിസഭയുടെ അനുമതി. അയോധ്യയിലെ വിനോദസഞ്ചാര സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനു വേണ്ടിയാണ് മ്യൂസിയം നിര്‍മിക്കുന്നതെന്ന് മന്ത്രി ശ്രീകാന്ത് ശര്‍മ വ്യക്തമാക്കി.

രാമ കഥയുമായി ബന്ധപ്പെട്ട മ്യൂസിയം, ഭക്ഷണശാല, രാമന്റെ കൂറ്റന്‍ പ്രതിമ എന്നിവയാണ് നഗരത്തില്‍ വരാന്‍പോകുന്നത്. 446.46 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭ അനുമതി നല്‍കി. അയോധ്യയിലെ മീര്‍പുരിലാണ് മ്യൂസിയം നിര്‍മിക്കുന്നത്. ഇതിനായി മീര്‍പുരില്‍ 61.3807 ഹെക്ടര്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തതായും മന്ത്രി അറിയിച്ചു.