പമ്പ: പിതാവിനൊപ്പം ശബരിമല ദര്‍ശനത്തിനെത്തിയ 12കാരിയായ പെണ്‍കുട്ടിയെ പമ്പയില്‍ പൊലീസ് തടഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നെത്തിയ 12 വയസുകാരിയെയാണ് തടഞ്ഞത്. രേഖകള്‍ പരിശോധിച്ച ശേഷമായിരുന്നു പൊലീസ് നടപടി. പെണ്‍കുട്ടിയെ പമ്പയില്‍ വെച്ച് വനിതാ പൊലീസ് തടഞ്ഞുവയ്ക്കുകയും പിതാവിനെ സന്നിധാനത്തേക്ക് കടത്തിവിടുകയും ചെയ്തു.
10 വയസിനു മുകളിലേക്കും 50 വയസിന് താഴേക്കുമുള്ള സ്ത്രീകളെ കയറ്റിവിടേണ്ടതില്ലെന്ന നിര്‍ദേശത്തെ തുടര്‍ന്ന് പൊലീസ് കര്‍ശന പരിശോധന നടത്തിയ ശേഷമാണ് സന്നിധാനത്തേക്ക് ആളുകളെ കയറ്റിവിടുന്നത്. കോടതി വിധിയില്‍ അവ്യക്ത നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണിത്. അതേസമയം, പമ്പയിലേക്ക് എല്ലാ സ്വകാര്യവാഹനങ്ങളും കടത്തിവിടാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.