അട്ടപ്പള്ളത്ത് ദലിത് സഹോദരിമാര്‍ പീഡനത്തിനിരയായി മരിച്ച കേസില്‍ പോക്സോ കോടതി വിധി റദ്ദാക്കണമെന്നും സിബിഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കുട്ടികളുടെ മാതാവ് ബുധനാഴ്ച ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. വിധി റദ്ദാക്കാനുള്ള നിയമ നടപടിക്രമങ്ങള്‍ ആരംഭിച്ചെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് ഇതിനാവശ്യമായ സഹായങ്ങള്‍ ചെയ്യുന്നതെന്നും അമ്മ പറഞ്ഞു.
കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ഒരു സംഘടന നല്കിയ പൊതുതാല്പര്യ ഹര്‍ജി, പോക്സോ കോടതിയുടെ വിധി നിലനില്‍ക്കുന്നതിനാല്‍ പരിഗണിക്കാനാവില്ലെന്നു പറഞ്ഞു തള്ളിയിരുന്നു. അതേസമയം പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ക്കോ സര്‍ക്കാരിനോ പോക്സോ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാമെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരുന്നു.