ഇന്ത്യയുടെ വികാരങ്ങളെ മാനിച്ചതിന് ഇമ്രാന്‍ ഖാന് നന്ദി അറിയിച്ച് മോദി

സുല്‍ത്താന്‍പുര്‍: കര്‍താര്‍പുര്‍ ഇടനാഴിയുടെ സംയോജിത ചെക് പോസ്റ്റിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. ഉദ്ഘാടന വേളയില്‍ ഇന്ത്യയുടെ വികാരങ്ങളെ മാനിച്ചതിന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് നരേന്ദ്ര മോദി നന്ദി അറിയിച്ചു. ഇടനാഴി ഗുരുദ്വാരയില്‍ ദര്‍ശനം നടത്തുന്ന തീര്‍ഥാടകര്‍ക്ക് പ്രയോജനകരമാകുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ആയിരക്കണക്കിനു സിഖ് മത വിശ്വാസികളാണ് പാക്കിസ്ഥാനിലെ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാര സന്ദര്‍ശിക്കുന്നത്. പാക്കിസ്ഥാനിലെ നരോവാള്‍ ജില്ലയില്‍ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാരയും ഗുരുദാസ്പുരിലെ ദേരാ ബാബാ നാനാക് ഗുരുദ്വാരയും ബന്ധിപ്പിക്കുന്നതാണ് കര്‍താര്‍പുര്‍ ഇടനാഴി.