കൊച്ചി: ഇന്റോ-അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് (ഐ.എ.സി.സി) ദക്ഷിണേന്ത്യാ റീജ്യണല്‍ വൈസ് പ്രസിഡന്റായി ഡോ. പി. രവീന്ദ്രനാഥ് ചുമതലയേറ്റു. തുടര്‍ച്ചയായി കഴിഞ്ഞ രണ്ടു തവണ ഐ.എ.സി.സി കേരളയുടെ ചെയര്‍മാനായിരുന്ന ഡോ. രവീന്ദ്രനാഥ് ആര്‍.കെ സ്വാമി ബി.ബി.ഡി.ഒ പ്രൈവറ്റ് ലിമിറ്റഡിന്റെ കേരള തലവനാണ്.
ആന്ധ്രാ-തെലുങ്കാന ബ്രാഞ്ചില്‍നിന്നുള്ള കെ. സുരേന്ദ്രനാണ് ഐ.എ.സി.സി ദക്ഷിണേന്ത്യാ റീജ്യണല്‍ പ്രസിഡന്റ്. ഐ.എ.സി.സി ചെന്നൈ റീജ്യണല്‍ ഓഫീസില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 2019-2020 പ്രവര്‍ത്തന കാലയളവിലേക്കാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.