ന്യൂഡല്‍ഹി: അയോധ്യ തര്‍ക്കഭൂമി രാമക്ഷേത്ര നിര്‍മാണത്തിനായി വിട്ടുനല്‍കാന്‍ സുപ്രീംകോടതി വിധി. തര്‍ക്കഭൂമിയ്ക്ക് പുറത്ത് മുസ്ലിം വിഭാഗത്തിന് അഞ്ച് ഏക്കര്‍ ഭൂമി നല്‍കാനാണ് കോടതി നിര്‍ദേശം. ചരിത്രപരമായ വസ്തുതകള്‍ പരിഗണിച്ചാണ് കോടതി വിധി. കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ രൂപികരിക്കുന്ന ട്രസ്റ്റിനായിരിക്കും ക്ഷേത്ര നിര്‍മാണം സംബന്ധിച്ച കാര്യങ്ങളുടെ പൂര്‍ണ ചുമതല.
ഹിന്ദുക്കളും മുസ്ലിങ്ങളും ഈ ഭൂമിയില്‍ തങ്ങളുടെതായ വിശ്വാസപ്രകാരമുള്ള ആചാരങ്ങള്‍ അനുഷ്ഠിച്ചിരുന്നുവെന്നും എന്നാല്‍ ഭൂമിയുടെ ആധികാരികത സംബന്ധിച്ച് നടന്ന പരിശോധനകളില്‍ ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കാന്‍ തീരുമാനമാകുകയായിരുന്നു.