താജ്മഹലിനെ രക്ഷിക്കാന്‍ വായുശുദ്ധീകരണ സംവിധാനമൊരുക്കി സര്‍ക്കാര്‍

ന്യൂഡല്‍ഹി: അന്തരീക്ഷ മലനീകരണ തോത് ഉയര്‍ന്നതോടെ ലോകത്തിന്റെ പ്രണയ സൗധമായ താജ്മഹലിനെ രക്ഷിക്കാന്‍ രാജ്യ തലസ്ഥാനത്ത് വായുശുദ്ധീകരണ സംവിധാനമൊരുങ്ങുന്നു. വായുശുദ്ധീകരണ സംവിധാനമുള്ള വാന്‍ താജ്മഹലിനു സമീപം വിന്യസിച്ചു. ഉത്തര്‍പ്രദേശ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കീഴിലാണ് പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്.

300 മീറ്റര്‍ ചുറ്റളവിലുള്ള 15 ലക്ഷം ക്യുബിക് മീറ്റര്‍ വായു എട്ടു മണിക്കൂര്‍ നേരം കൊണ്ട് ശുദ്ധീകരിക്കുന്ന സംവിധാനമാണിപ്പോള്‍ നടപ്പിലാക്കുന്നത്. താജ്മഹലിന്റെ പടിഞ്ഞാറന്‍ പ്രവേശന കവാടത്തിലാണ് വാഹനം ക്രമീകരിച്ചിരിക്കുന്നത്. ഏഴ് ലോകാദ്ഭുതങ്ങളിലൊന്നായ താജ്മഹലിന്റെ വെള്ള മാര്‍ബിളുകള്‍ക്ക് മലിനവായുമായുള്ള സംമ്പര്‍ക്കത്തില്‍ തിളക്കം നഷ്ടപ്പെടാന്‍ ഇടയുണ്ട്. ഇത് കണക്കിലെടുത്താണ് നടപടി.