കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അതീവ ദുര്‍ബലമെന്ന് സംയുക്ത പരിശോധനാ സമിതിയുടെ റിപ്പോര്‍ട്ട്. പാലത്തിന്റെ ഗര്‍ഡറില്‍ 2,183 വിള്ളലുകള്‍ കണ്ടെത്തി. ഇതില്‍ 99 വിള്ളലുകള്‍ അതീവ ഗുരുതരമാണെന്നും ഇവയ്ക്ക് .3 മില്ലി മീറ്റീററില് കൂടുതല്‍ വലുപ്പമുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.
പാലത്തിലൂടെ ഭാരമേറിയ വാഹനങ്ങള്‍ കടന്നു പോകുന്നത് വിള്ളല്‍ വര്‍ധിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 66 സെന്റിമീറ്ററില്‍ കൂടുതലുള്ള വളവുകള്‍ ഗര്ഡറിലുണ്ട്. റിപ്പോര്‍ട്ട് പരിശോധനാ സമിതി ഹൈക്കോടതിക്ക് കൈമാറി.