ഇനി ഒലയ്ക്കും, ഫളിപ്കാര്‍ട്ടിനും ക്രെഡിറ്റ് കാര്‍ഡുകളും

ഓൺലൈൻ കമ്പനികളായ ഒലയും ഫളിപ്കാര്‍ട്ടും എസ് ബി ഐ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളുമായി ചേർന്ന് ക്രെഡിറ്റ്കാർഡുകൾ പുറത്തിറക്കാൻ ഒരുങ്ങുന്നു എന്ന് റിപ്പോർട്ടുകൾ.

എസ്ബിഐയുമായിച്ചേര്‍ന്ന് ഓണ്‍ലൈന്‍ കാബ് കമ്പനിയായ ഒല തുടക്കത്തില്‍ 10 ലക്ഷം ക്രെഡിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ. ഡിജിറ്റല്‍ പെയ്‌മെന്റുകളില്‍ ക്രെഡിറ്റ് അധിഷ്ഠിത പെയ്‌മെന്റ് സംവിധാനങ്ങള്‍ക്ക് ഇനി സ്വീകാര്യത കൂടും എന്ന നിഗമനത്തിലാണ് ഇങ്ങനൊരു നീക്കം നടത്തുന്നത്.

ഫ്‌ളിപ്കാര്‍ട്ട് തങ്ങളുടെ ഉപഭോക്താക്കളുടെ പണം ചെലവഴിക്കല്‍ രീതികള്‍ക്കനുസൃതമായാകും ക്രെഡിറ്റ്കാര്‍ഡുകൾ നിർമിക്കുക. അതേസമയം ഒല പ്രത്യേക റിവാര്‍ഡ്‌സ് പ്രോഗ്രാമുകളും ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചേക്കും. ഇരു കമ്പനികളും തങ്ങളുടെ കസ്റ്റമര്‍ ഡേറ്റാ ബേസ് പുതിയ പദ്ധതിക്കായി ഉപയോഗപ്പെടുത്തും.