മുസിരിസ് ഹോട്ടൽ നെടുമ്പാശ്ശേരിയിൽ പ്രവർത്തനം ആരംഭിച്ചു

കൊച്ചി:മാരിയറ്റ് ഇൻറ്റർനാഷണലിന്റെ ട്രിബ്യുട്ട് പോർട്ട്‌ ഫോളിയോയിലെ ദക്ഷിണേഷ്യയിലെ ആദ്യ ഹോട്ടലായ പോർട്ട്‌ മുസിരിസ് കൊച്ചി നെടുമ്പാശ്ശേരിയിൽ പ്രവർത്തനമാരംഭിച്ചു. രാജ്യാന്തര ഹോട്ടൽ ശൃംഖലയായ മാരിയറ്റ് ഇന്റർനാഷണലിന്റെ ഇന്ത്യയിലേക്കെത്തുന്ന 16മത്തെ ബ്രാൻഡാണ് ‘ട്രിബ്യുട്ട് പോർട്ട്‌ഫോളിയോ’ ആണിത്.

ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ഹോസ്പിറ്റാലിറ്റി ഇൻവെസ്റ്റ്മെന്റ് വിഭാഗമായ ട്വന്റി ഫോർട്ടീൻ ഹോൾഡിങ്സിന്റെ ഇന്ത്യയിലെ ആദ്യ ഹോട്ടൽ കൂടിയാണ് പോർട്ട്‌ മുസിരിസ്. ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ എം എ യൂസഫലി ആണ് ഇതിന്റെ ഉത്ഘാടനം നിർവഹിച്ചത്. കേരളീയത നിറഞ്ഞ ഗൃഹാതുരതയുണർത്തുന്ന സിഗ്നേച്ചർ ഹോട്ടലാണിത്. 54റൂമുകളാണ് പോർട്ട്‌ മുസിരിസിലുള്ളത്. കേരളത്തിലെ പൈതൃകമന്ദിരങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ഹോട്ടൽ ഡിസൈൻ പോർട്ട്‌ മുസിരിസിനെ മറ്റുഹോട്ടലുകളിൽ നിന്നു വ്യത്യസ്ഥമാക്കുന്നു.