മോഡി മന്ത്രിസഭയിലേയ്ക്ക് എത്തപ്പെട്ട ബിജെപി എം.പി വി. മുരളീധരന്റെ ചിത്രത്തിന് പകരം കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്റെ ചിത്രം പ്രസിദ്ധീകരിച്ച് രാജ്യത്തെ ഏറ്റവും വലിയ സ്വതന്ത്ര വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ്. റിപ്പോര്‍ട്ടിലുള്ളത് വി. മുരളീധരന്‍െ കുറിച്ചുള്ള വിവരങ്ങളായിരുന്നുവെങ്കിലും ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ നല്‍കിയിരുന്ന ഫോട്ടം കെ.മുരളീധരന്റേതായിരുന്നു.
അമളി തിരിച്ചറിയാന്‍ വൈകിയതോടെ ട്രോളന്മാര്‍ക്ക് ചാകരയായിരുന്നു.
നിരവധി പേരാണ് ട്വിറ്റര്‍ പേജില്‍ ഇതിനെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയിലെ ഇറ്റവും വലിയ സ്വതന്ത്ര ന്യൂസ് ഏജന്‍സിയെന്ന അവരുടെ സ്റ്റാറ്റസ് ചൂണ്ടിക്കാട്ടിയാണ് മുഖ്യപരിഹാസം.
ഇത് വടകര എംപി കെ മുരളീധരനാണ് എന്ന മാന്യമായി തിരുത്തിക്കൊടുക്കുന്നവരെയും പരിഹസിക്കുന്നവരെയും കമന്റുകളില്‍ കാണാം.ഇങ്ങേരും മറുകണ്ടം ചാടിയോ. എന്നാലും എന്റെ ഐഎഎന്‍എസേ. എന്നായാരുന്നു ഒരാളുടെ മറുപടി.
കോണ്‍ഗ്രസുകാരെല്ലാം മറുകണ്ടം ചാടുമെന്ന് എന്‍ഐഎസിന് വരെ മനസിലായി. എന്നായിരുന്നു മറ്റൊരു കമന്റ്.