ബ്രിട്ടിഷ് കളിപ്പാട്ട ബ്രാന്‍ഡ് ഹാംലീസ് ഇനി റിലയന്‍സിന് സ്വന്തം

കൊച്ചി: ബ്രിട്ടീഷ് കളിപ്പാട്ട ബ്രാന്‍ഡായ ഹാംലീസിന്റെ മൊത്തം ഓഹരിയും സ്വന്തമാക്കി റിലയന്‍സ് ബ്രാന്‍ഡ്‌സ്. ഇപ്പോഴത്തെ ഉടമകളായ ഹോങ്കോങ് കമ്പനി സി ബാനര്‍ ഇന്റര്‍നാഷനല്‍ ഹോള്‍ഡിങ്സില്‍നിന്ന് 620 കോടി രൂപയ്ക്കാണു റിലയന്‍സ് ഹാംലീസിന്റെ മുഴുവന്‍ ഓഹിരിയും ഏറ്റെടുത്തത്.

കേരളത്തില്‍ ലുലു മാളിലാണ് സ്റ്റോര്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയില്‍ ഇവ വില്‍ക്കാനുള്ള ഫ്രാഞ്ചൈസി അവകാശം റിലയന്‍സ് റിട്ടെയിലിനു നേരത്തേയുണ്ട്. കമ്പനിക്ക് 8 രാജ്യങ്ങളായി 167 വിപണനശാലകളുണ്ട്. 29 നഗരങ്ങളിലായി 88 വില്‍പന കേന്ദ്രങ്ങളമുണ്ട്. .