പുതിയ ശാസ്ത്ര ഗവേഷണ പദ്ധതികൾ ആവിഷ്കരിച്ച് ഐ എസ് ആർ ഓ: ചൊവ്വക്ക് ശേഷം ശുക്രൻ;

ശ്രീഹരിക്കോട്ട: ചൊവ്വയിലെ പഠനത്തിന് ശേഷം ശുക്രനിലേക്കു നീങ്ങുന്നതിനുള്ളത് പദ്ധതികൾ ആവിഷ്കരിക്കുകയാണ് ഐ എസ് ആർ ഓ. അടുത്ത ഏഴു വർഷത്തിനുള്ളിൽ 7 ശാസ്ത്ര ഗവേഷണ പദ്ധതികളാണ് ഇന്ത്യ ആവിഷ്കരിച്ചിരിക്കുന്നത്. അടുത്ത ഓരോ വർഷവും ഓരോ പദ്ധതികൾ നടപ്പിലാക്കാനാണ് ഐഎസ്ആർഓ യുടെ ശ്രമം.

ഇരുപതിലധികം പെലോഡ്‌സുമായി ബഹിരാകാശപേടകം ശുക്രനിലേക്കു പോയാൽ വരും വർഷങ്ങളിലെ പദ്ധതികൾ തുടങ്ങും. 2020 ൽ കോസ്മിക് വികിരണത്തെപ്പറ്റിയുള്ള പഠനം, 2021 ൽ സൂര്യനിൽ ആദിത്യ എൽ -1, 2022 ൽ ചൊവ്വ ഓർബിറ്റർ മിഷൻ -2, 2024 ൽ ലൂണാർ പോളർ എക്സ്പ്ലൊറേഷൻ അല്ലെങ്കിൽ ചന്ദ്രയാൻ -3, 2028 ൽ സൗരയൂഥത്തിനു പുറത്ത് പര്യവേക്ഷണം തുടങ്ങിയവയൊക്കെയാണ് വരും വർഷങ്ങളിലെ പദ്ധതികൾ. ഇതിൽ ആദിത്യ എൽ 1, എക്സ്പോസാറ്റ് ദൗത്യങ്ങൾ ഒഴിച്ച് ബാക്കിയുള്ള ദൗത്യങ്ങൾ ആസൂത്രണ ഘട്ടത്തിലാണ്.

കാലാവസ്ഥാ വ്യതിയാനത്തെ മനസിലാക്കുന്നതിനും പ്രവചിക്കുന്നതിനും ആദിത്യ എൽ1 ദൗത്യം പ്രധാന പങ്കുവഹിക്കും. കൊറോണ ഉപരി അന്തരീക്ഷത്തിൽ സ്വാധീനം ചെലുത്തുകയും ഭൂമിയിലെ കാലാവസ്ഥാ മാറ്റങ്ങളെ സ്വാധീനിക്കുകയും ചെയ്യുന്നതിനാൽ ഇതേപ്പറ്റി കൂടുതൽ പഠിക്കാൻ ആദിത്യ എൽ -1 ഉപയോഗിക്കും. ഇതുവഴി കാലാവസ്ഥാ വ്യതിയാനം കൂടുതൽ എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കും.
ഈ വർഷത്തെ ഐഎസ്ഒയുടെ ഏറ്റവും വലിയ ദൗത്യമാണ് ചന്ദ്രയാൻ -2. ഇത് ജൂലൈയിൽ ലോഞ്ച്‌ ചെയ്യും.