കുഞ്ചാക്കോ ബോബന്റെ കുഞ്ഞിന് പേരിട്ടോ എന്ന് ദാസേട്ടന്‍, പേര് പറഞ്ഞ കുഞ്ചാക്കോയ്ക്ക് കൈയ്യടി

വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് ഒടുവിലാണ് നടന്‍ കുഞ്ചാക്കോ ബോബന് കുഞ്ഞ് ജനിച്ചത്. കുഞ്ഞിന് ഇപ്പോള്‍ പേരിടീലും കഴിഞ്ഞു. ബോബന്‍ കുഞ്ചാക്കോ എന്നാണ് കുഞ്ഞിന് കുഞ്ചാക്കോ പേരിട്ടിരിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ അപ്പച്ചന്റെ പേരും ബോബന്‍ കുഞ്ചാക്കോ എന്നായിരുന്നു. ആ പേര് തിരിച്ചു ഇട്ടാണ് അദ്ദേഹം തന്റെ മകന് കുഞ്ചാക്കോ ബോബന്‍ എന്ന് പേരിട്ടത്. ഇപ്പോള്‍ അതേ ചരിത്രം കുഞ്ചാക്കോ ബോബനും തന്റെ മകന് വേണ്ടി ആവര്‍ത്തിച്ചിരിക്കുകയാണ്.

ഈ അടുത്തിടെ നടന്ന ഒരു അവാര്‍ഡ് ഫങ്ക്ഷനില്‍ ആണ് കുഞ്ചാക്കോ ബോബന്‍ മകന് പേരിട്ട വിവരം വെളിപ്പെടുത്തിയത്. മകന് പേരിട്ടോ എന്ന് യേശുദാസ് ചോദിച്ചപ്പോള്‍ ആണ് തന്റെ പേര് തിരിച്ചിട്ടാല്‍ മതി മകന്റെ പേരായി എന്ന് ചാക്കോച്ചന്‍ പറഞ്ഞത്. ആ അവാര്‍ഡ് ഫങ്ക്ഷനില്‍ കുഞ്ചാക്കോ ബോബന്‍ ആയിരുന്നു മുഖ്യ അവതാരകന്‍.