ന്യൂഡല്‍ഹി : ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ പരാജയം ഏറ്റു വാങ്ങേണ്ടി വരുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോഡി അധികാരത്തില്‍ നിന്നും പുറത്തുപോകുമെന്നും ഇതുതന്നെയാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തലെന്നും ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ പറഞ്ഞു.
ഇന്ത്യന്‍ സൈന്യം നരേന്ദ്രമോഡിയുടെ സ്വകാര്യ സ്വത്തല്ല, എന്നാല്‍, സൈന്യവും നാവികസേനയും വ്യോമസേനയുമെല്ലാം തന്റെ സ്വകാര്യ സ്വത്താണെന്നാണ് മോഡി ധരിച്ചിരിക്കുന്നതെന്നും രാഹുല്‍ പരിഹസിച്ചു. വീഡിയോ ഗെയിമിലൂടെയാണ് യുപിഎ കാലത്ത് സര്‍ജിക്കല്‍ സ്‌ക്ക്രൈ് നടത്തിയത് എന്ന പരാമര്‍ശത്തിലൂടെ കോണ്‍ഗ്രസിനെയല്ല, ഇന്ത്യന്‍ സൈന്യത്തെയാണ് മോഡി അവഹേളിച്ചിരിക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം തൊഴിലില്ലായ്മയാണെന്നും അതിന് പുറമേ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ത്ത മോഡി രാജ്യത്തിന് പുതിയ വെല്ലുവിളി സൃഷ്ടിച്ചിരിക്കുകയാണെന്നും പറഞ്ഞു. ‘മോഡിജീ… നിങ്ങള്‍ വാഗ്ദാനം ചെയ്ത രണ്ടുകോടി തൊഴിലവസരം എവിടെ..?’ എന്ന് രാജ്യം ചോദിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍, തൊഴിലിനെ കുറിച്ചോ കര്‍ഷകരെ കുറിച്ചോ ഒരു വാക്കുപോലും അദ്ദേഹം പറയുന്നില്ലെന്നും മോഡി ചൂണ്ടിക്കാട്ടി.