ഹിന്ദി പത്രത്തില്‍ എത്തിയപ്പോള്‍ മരിച്ചത് കെ.എം മാണിയ്ക്ക് പകരം എം.എം മണി

കോട്ടയം : കെ.എം മാണിയുടെ മരണ വാര്‍ത്ത ഹിന്ദി ദിനപത്രത്തില്‍ എത്തിയപ്പോള്‍ മാണി എം. എം മണിയായി. മാണിയുടെ ചിത്രത്തിന് പകരം എം.എം മണിയുടെ ചിത്രം കൂടി ആയതോടെ ആകെ കുടുങ്ങി.

കേരളത്തിന്റെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ എം.മണി അന്തരിച്ചു എന്നാണ് ഫോട്ടോ ഉള്‍പ്പെടെ നല്‍കിയിരിക്കുന്ന വാര്‍ത്ത. കെ.എം മാണിയുടെ മരണ വാര്‍ത്ത ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനിടയ്ക്കാണ് ഹിന്ദി പത്രത്തിന് പറ്റിയ ഈ അമിളി സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.