നേപ്പാളിന്റെ എറവസ്റ്റ് ശുചീകരിക്കല്‍ രണ്ടാം ഘട്ടത്തില്‍… ബേസ് ക്യാമ്പില്‍ മാത്രം 5000 കിലോ മാലിന്യം

കാഠ്മണ്ഡു: ലോകത്തെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ എവറസ്റ്റില്‍ മാലിന്യം നീക്കല്‍ പദ്ധതി രണ്ടാംവാരത്തില്‍ എത്തിനില്‍ക്കുന്നു. എവറസ്റ്റില്‍ പര്‍വതാരോഹകരും സഹായികളും തള്ളുന്ന മാലിന്യമാണ് നീക്കം ചെയ്യുന്നത്. നേപ്പാള്‍ സര്‍ക്കാര്‍ ഏപ്രില്‍ 14-ന് ആരംഭിച്ച ‘എവറസ്റ്റ് ശുചീകരണ’ത്തില്‍ ഇതുവരെ 3000 കിലോ ഖരമാലിന്യം ശേഖരിച്ചുകഴിഞ്ഞതായി അധികൃതര്‍ അവകാശപ്പെടുന്നു. 10,000 കിലോഗ്രാം മാലിന്യം തിരിച്ചെടുക്കുകയാണ് ലക്ഷ്യം. 2.3 കോടി നേപ്പാളി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.

എവറസ്റ്റിന്റെ ബെയ്‌സ് ക്യാമ്പിലാണ് ഇപ്പോള്‍ ശുചീകരണം നടക്കുന്നത്. പ്രവര്‍ത്തകര്‍ക്കുള്ള ഭക്ഷണം, വെള്ളം, താമസസൗകര്യം എല്ലാം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെനിന്നുമാത്രം 5000 കിലോഗ്രാം മാലിന്യം തിരിച്ചെടുക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. നാല് മൃതദേഹങ്ങളും ഇവിടെനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇതാദ്യമായാണ് എവറസ്റ്റ് ശുചീകരണത്തിന് കൂട്ടായൊരു പ്രവര്‍ത്തനം നടക്കുന്നത്. ഒട്ടേറെ സര്‍ക്കാര്‍, ഇതര ഏജന്‍സികാലും ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിയുന്നത്ര മാലിന്യംനീക്കി കൊടുമുടിയുടെ പരിശുദ്ധി നിലനിര്‍ത്തുകയാണ് ഇവരുടെ ലക്ഷ്യം