ഞാന്‍ കാരണം മലയാളികള്‍ കുടുകുടാ ചിരിക്കുന്നതില്‍ സന്തോഷമുണ്ട്; ട്രോളുകളോട് കണ്ണന്താനത്തിന്റെ പ്രതികരണം ഇങ്ങനെ…

കൊച്ചി : തനിക്കെതിരെയുള്ള സൈബര്‍ ട്രോളുകള്‍ക്ക് മറുപടിയുമായി എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോന്‍സ് കണ്ണന്താനം രംഗത്ത്. നിരാശ തീര്‍ക്കാന്‍ ഒരു വഴിയുമില്ലാത്തവരാണ് തനിക്കെതിരെ ട്രോളുണ്ടാക്കി പ്രചരിപ്പിക്കുന്നത്. ഒരു തൊഴിലും ഇല്ലാത്ത യുവജനമാണ് ഇത്തരം ട്രോളുകള്‍ക്ക് പിന്നില്‍. ഇവര്‍ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നത് തനിക്കെതിരെ ട്രോളുണ്ടാക്കിയാണെന്നും കണ്ണന്താനം പരിഹസിക്കുന്നു.

സ്വന്തം ഫേസ്ബുക്ക് ഐഡി പോലും എനിക്ക് അറിയില്ല. അതുകൊണ്ടു തന്നെ ട്രോളൊന്നും കാണാറില്ലെന്നും ഇനി കണ്ടാല്‍ തന്നെ അതൊന്നും തന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കാറില്ലെന്നും കണ്ണന്താനം പറയുന്നു. എന്തായാലും ഞാന്‍ കാരണം മലയാളികള്‍ ചിരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.