കോഴിക്കോട് : കേരളത്തിലെ പല ബേക്കറികളിലും പഫ്‌സായും കേക്കായും മാറുന്നത് തമിഴ്‌നാട്ടിലെ ഫാമുകളില്‍ നിന്ന് ഒഴിവാക്കുന്ന പൊട്ടിയതും പഴകിയതുമായ മുട്ടകള്‍. കുറഞ്ഞ വിലയ്ക്ക് കിട്ടുമെന്നതിനാലാണ് ബേക്കറികളിലേയ്ക്ക് ഇവ എത്തപ്പെടുന്നത്.
മലബാര്‍ മേഖലയിലെ പല ബേക്കറികളിലും കേക്ക് ഉണ്ടാക്കാനായി ഉപയോഗിക്കുന്നത് ഇത്തരം മുട്ടകളാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ തെളിഞ്ഞു. തമിഴ്‌നാട്ടിലെ ഫാമുകളില്‍ നിന്നും തോട് പൊട്ടിയതും പഴകിയതുമായ കോഴി മുട്ടകള്‍ കേരളത്തില്‍ എത്തിക്കുന്നത് പ്രത്യേക ഏജന്റുമാരാണ്. ഇത്തരം മുട്ടകള്‍ കടകളില്‍ വില്‍പ്പനയ്ക്ക് യോഗ്യമല്ല എന്നതാണ് ബേക്കറികളാണ് ഇത്തരക്കാരുടെ ലക്ഷ്യം. കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കും എന്നതിനാല്‍ ബേക്കറികളിലേയ്ക്ക് ഇവര്‍ക്ക് വേഗത്തില്‍ എത്തപ്പെടാന്‍ കഴിയും.
കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ പല ബേക്ഷറികളിലും ഇത്തരം മുട്ടകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ മുട്ടകള്‍ എത്തിച്ചു നല്‍കുന്ന ഏജന്റുമാരെ പിടികൂടാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.