ആലപ്പുഴയില്‍ പിഞ്ച് കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. നേരത്തെയും യുവതി അക്രമ സ്വഭാവം കാണിച്ചിരുന്നു. കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് പട്ടണക്കാട് കൊല്ലംവെള്ളി കോളനിയില്‍ ഷാരോണിന്റെ ഭാര്യ ആതിരയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
നേരത്തെ തന്നെ ആതിരയ്ക്ക് അക്രമണ സ്വഭാവം ഉണ്ടായിരുന്നു. ഭര്‍തൃമാതാവിനെ അരക്രമിച്ചതിന് രണ്ട് മാസം മുമ്പ് ആതിര കുഞ്ഞിനൊപ്പം ആറ് ദിവസം റിമാന്‍ഡിലായിരുന്നു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് അമ്മയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞത്. പെണ്‍കുഞ്ഞിനെ വീട്ടിലെ കിടപ്പുമുറിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് മാതാപിതാക്കളെയും ബന്ധുക്കളെയും ചോദ്യം ചെയ്തിരുന്നു.