അഭിനേത്രിയായും നര്‍ത്തകിയായുമൊക്കെ മലയാളികളുടെ മനസ്സില്‍ സ്ഥാനം പിടിച്ച നടിയാണ് ശോഭന. സിനിമയില്‍ സജീവമല്ലാത്ത സമയത്തും ശോഭനയോടുള്ള താല്പര്യം ഒട്ടും കുറവല്ല. അഭിനയിച്ച സിനിമകള്‍ എല്ലാംതന്നെ മലയാളികളുടെ മനസില്‍ ഇടം നേടിയവയുമാണ്.
സിനിമയില്‍ നിന്നും അകന്നു നില്‍ക്കാനുള്ള കാരണം വെളിപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ ശോഭന. കുറെ ഏറെ നല്ല കഥാപാത്രങ്ങള്‍ ഇപ്പോഴും വരാറുണ്ട്, പക്ഷെ സിനിമയുടെ ഷെഡ്യൂളും ഡാന്‍സ് പ്രോഗ്രാമുകളുടെ ഡേറ്റുകളും യോജിച്ചു പോകാത്തതിനാല്‍ ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല എന്നാണ് അടുത്തിടെ ഒരു ഇന്റര്‍വ്യൂവില്‍ ശോഭന പറഞ്ഞത്.
ഒരുവര്‍ഷം മുന്‍പൊക്കെ ബുക്ക്ചെയ്ത പ്രോഗ്രാമുകളായിരിക്കും മിക്കതും. അവ ഒഴുവാക്കി സിനിമ ചെയ്യുക സാധ്യമല്ലാത്തതുകൊണ്ടാണ് ചെയ്യാത്തത്. എന്നാല്‍ ചെറിയ ഇടവേളയ്ക്കു ശേഷം സത്യന് അന്തിക്കാടിന്റെ മകന് സംവിധാനം ചെയ്യുന്ന സിനിമയിലൂടെ ശോഭന വീണ്ടും വരികയാണ്. നസ്രിയയും സുരേഷ് ഗോപിയും ചിത്രത്തിലുണ്ട്. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ പരിപാടികള്‍ പുരോഗമിക്കുകയാണ്.