പട്ന: നിങ്ങള്‍ പറയുന്നപോലെ വോട്ട് ചെയ്യുന്ന ഭര്ത്താക്കന്മാരെ സ്നേഹത്തോടെ ഊട്ടുക, അല്ലാത്തവരെ പട്ടിണിക്കിടുക… വനിതാ വോട്ടര്‍മാരോട് ബിഹാര്‍ മുഖ്യമന്ത്രി നിരീഷ് കുമാര്‍ പറഞ്ഞ വാക്കുകയാണ് ഇത്. ബുധനാഴ്ച മധുബനിയില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ റാലിക്കിടെയാണ് ജനതാദള്‍ യുണൈറ്റഡ് നേതാവ് കൂടിയായ നിതീഷ് കുമാര്‍ സ്ത്രീകളോട് ഈ ആവശ്യമുന്നയിച്ചത്.
‘സ്ത്രീകള്‍ രാവിലെതന്നെ വോട്ട് രേഖപ്പെടുത്തണം, വീട്ടിലുള്ള പുരുന്മാര് നിങ്ങള്‍ പറയുന്നത് അനുസരിച്ച് വോട്ട് ചെയ്താന്‍ അവര്‍ക്ക് ഭക്ഷണം നല്‍കണം, സ്നേഹത്തോടെ ഊട്ടണം, അവര്‍ നിങ്ങളെ അനുസരിക്കുന്നില്ലെങ്കില്‍ അന്നു മുഴുവന്‍ അവരെ പട്ടിണിക്കിടണം’ എന്നായിരുന്നു നിതീഷിന്റെ നിര്‍ദേശം.
ബി.ജെ.പി സിറ്റിംഗ് എം.പി ഹുകുംദിയോ നാരായന് യാദവിന്റെ മകനും മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ അശോക് യാദവിനു വേണ്ടി വോട്ട് അഭ്യര്ത്ഥിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രി ഇങ്ങനെ പരാമര്‍ശിച്ചത്.