അമേഠി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരിഹാസത്തിന് വ്യക്തമായ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ ഇന്ത്യ റഷ്യ സഹകരണത്തോടെ ആരംഭിക്കുന്ന കലാഷ്നിക്കോവ് ഫാക്ടറിയുടെ ഉദ്ഘാടനം മോദി നടത്തി. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലുള്‍പ്പെടുത്തി ഇരു രാജ്യങ്ങളുടെയും സഹകരണത്തോടെ എ.കെ സീരീസിലെ തോക്കുകളാണ് ഇവിടെ നിര്‍മ്മിക്കുന്നത്.
‘ഇനി മുതല്‍ സൈന്യം മേയ്ഡ് ഇന്‍ അമേഠി തോക്കുകള്‍ ഉപയോഗിക്കും. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെയാണ് ഇത് നിര്‍മ്മിക്കുന്നതെന്ന് മോദി പറഞ്ഞു. കഴി!ഞ്ഞ ദിവസങ്ങളില്‍ രാഹുല്‍ ഗാന്ധി മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. ആ പദ്ധതി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നില്ല എന്നായിരുന്നു പ്രധാന ആക്ഷേപം. ഇതിനെതിയാണ് മോദി തുറന്നടിച്ചത്.
‘ലോകത്തിലെ ഏറ്റവും മികച്ച തോക്കുകളില്‍ ഒന്നായ എ.കെ 203 ഇനി അമേഠിയില്‍ നിര്‍മ്മിക്കും. ഇത് ഇന്ത്യയുടെയും റഷ്യയുടെയും സംയുക്ത നിര്‍മ്മാണത്തിലായിരിക്കും മോദി വിശദീകരിച്ചു. ‘ചിലര്‍ ലോകം മുഴുവന്‍ ചുറ്റിനടന്ന് മേയ്ഡ് ഇന്‍ ഉജ്ജയിനി,? മേയ്ഡ് ഇന്‍ഡോര്‍ എന്നെല്ലാം പ്രസംഗിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ മെയ്ഡ് ഇന്‍ അമേഠി യാഥാര്ത്ഥമായിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കലാഷ്നിക്കോവ് ഫാക്ടറിയുടെ 538 കോടി രൂപയുടെ 17 ഫാക്റ്ററികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ഏഴര ലക്ഷത്തോളം തോക്കുകള്‍ നിര്‍മ്മിക്കാനാണ് ഇരു രാജ്യങ്ങളും ധാരണയായിരിക്കുന്നത്. എ.കെ 47ന്റെ നൂതന രൂപമാണ് എ.കെ 203 തോക്കുകള്‍