വായ്പ തട്ടിപ്പുകാരനായ നീരവ് മോദി ലണ്ടനില്‍ കുടുങ്ങിയതും ബാങ്ക് അക്കൗണ്ട് തുറക്കാന്‍ എത്തിയപ്പോള്‍. ലണ്ടനിലെ മെട്രോ ബാങ്കില്‍ അക്കൗണ്ട് തുറക്കാന്‍ എത്തിയ മോദിയെ കണ്ട് ബാങ്കില്‍ ഉണ്ടായിരുന്ന മറ്റൊരാള്‍ പോലീസിനെ വിളിക്കുകയായിരുന്നു.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,500 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ കുടുങ്ങിയിരിക്കുന്ന മോദിയെ അറസ്റ്റ് ചെയ്യാതിരുന്നത് കേന്ദ്ര സര്‍ക്കാരിന് കടുത്ത തലവേദനയായിരുന്നു.
ഇതിനിടെ, വിലകൂടിയ ജാക്കറ്റും ധരിച്ച് ലണ്ടന്‍ നഗരത്തിലൂടെ നീങ്ങുന്ന മോദിയെ ടെലിഗ്രാഫ് പത്രത്തിന്റെ ലേഖകന്‍ കണ്ടതോടെയാണ് നീരവ് മോദിയുടെ സുഖവാസത്തെക്കുറിച്ച് വാര്‍ത്തകള്‍ പുറത്തു വന്നത്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇന്ത്യന്‍ എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റ് മോദിയെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് നല്കിയ അപേക്ഷയില്‍ ലണ്ടന്‍ കോടതി നീരവ് മോദിക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
എന്തായാലും, നീരവ് മോദി അറസ്റ്റിലായത് ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേന്ദ്ര സര്‍ക്കാരിന് വലിയ നേട്ടമായി മാറും.