ഭര്‍ത്താവിന് തന്നെക്കാള്‍ ഇഷ്ടം കുഞ്ഞിനെ… നൊന്തുപെറ്റ കുഞ്ഞിനെ കഴുത്തറുത്ത് കൊന്ന് യുവതി

ഭര്‍ത്താവിന് തന്നെക്കാള്‍ ഇഷ്ടം കുഞ്ഞിനെയാണെന്ന് കുറ്റപ്പെടുത്തിയ യുവതി താന്‍ നൊന്തുപെറ്റ കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു. ഉക്രെയിനിലെ ഒബ്ലാസ്റ്റ് റിജിയനിലെ 21 കാരിയാണ് ഇത്തരമൊരു കടുംകൈയ്ക്ക് മുതിര്‍ന്നത്.

ഭര്‍ത്താവ് പുറത്തേയ്ക്ക് പോയ തക്കം നോക്കിയാണ് യുവതി കുഞ്ഞിനെ കഴുത്തറുത്ത് കൊന്നതെന്നാണ് റിപ്പോര്‍ട്ട്. തിരിച്ചെത്തിയ ഭര്‍ത്താവ് ഭാര്യയുടെ കയ്യിലെ ചോരക്കറ കണ്ട് അന്വേഷിച്ചപ്പോഴാണ് പെണ്‍കുഞ്ഞിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

സ്ഥലത്തെത്തിയ പോലീസുകാരോട് യുവാവിന്റെ അമ്മയാണ് കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. തന്റെ മകന്‍ അടുത്തിടെ ഉണ്ടായ കുഞ്ഞിനെ അമിതമായി സ്‌നേഹിക്കുന്നതില്‍ മരുമകള്‍ക്ക് കടുത്ത അസൂയ ഉണ്ടായിരുന്നുവെന്നും അതാണ് കൊലയില്‍ കലാശിച്ചതെന്നും അവര്‍ പറയുന്നു.